6:42 AM

(0) Comments

ഇഞ്ചി (Ginger)

ജിതേഷ് കൊട്ടാങ്ങല്‍

,

ഇഞ്ചി (Ginger)


       ദഹനശക്തി വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി ഇത് ജഠരാഗ്നി യെയും ഏഴു വിധത്തിലുള്ള ധാത്വാഗ്നിയെയും ത്വരിതപ്പെടുത്തുന്നതു കൊണ്ട് ആയുര്‍വേദത്തില്‍ ഇതിനെ ഉണക്കി ച്ചുക്കാക്കിയിട്ടു എല്ലാ കഷായ യോഗങ്ങളിലും പ്രയോഗിച്ചുവരുന്നു.


        ഇഞ്ചിയെ ആര്‍ദ്രകം എന്ന പേരിലും ചുക്കിനെ മഹൗഷധി എന്ന പേരിലും ശാസ്ത്രം ഘോഷിക്കുന്നുണ്ട്. ഇത് രസത്തില്‍ എരിവും വിപാകത്തില്‍ മധുരവും ഗുണത്തില്‍ രൂക്ഷവും ഗുരുവും തീക്ഷ്ണവും വിര്യത്തില്‍ ഉഷ്ണമായും പ്രവര്‍ത്തിക്കുന്നു. ജ്വരകാസനങ്ങളെ ശമിപ്പിക്കുകയും ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.



Ginger and Leaves
(ഇഞ്ചിയും ഇലകളും)


















Ginger Whole plant
( ഇഞ്ചി ചെടി )



      അസഹ്യമായ ചെവിവെദനക്ക്: ആറുതുള്ളി ഇഞ്ചിനീരില്‍ ലേശം ഇന്തുപ്പുചേര്‍ത്തു ചൂടാക്കി ചെറിയ ചൂടോടെ ചെവിയില്‍ ഒഴിക്കുന്നത് നീര്‍വീഴ്ച്ചക്കും ചെവിക്കുത്തിനും നന്ന്.
      ഇക്കിളിന് : ഓരോഗ്രാം ച്ചുക്കുപോടി തേനില്‍കുഴച്ചു ദിവസം മൂന്നുനേരം വീതം കഴിക്കുന്നത്‌ ഇക്കിളിന് നന്ന്.
      ദഹനക്കുറവിന് : അഞ്ചുഗ്രാം ചുക്കുപൊടിയും പത്തുഗ്രാം ഉണ്ടശര്‍ക്കരയും ചേര്‍ത്തു ആഹാരത്തിനുമുന്‍പ് കഴിക്കുന്നത്‌ വിശേഷമാണ്
      ചുമയ്ക്ക്‌ : ചുക്ക് അതിനിരട്ടി എള്ള് രണ്ടും കൂടിയതിന്റെ ഇരട്ടി ഉണ്ടശര്‍ക്കര ചേര്‍ത്തു ഇടിച്ചു പത്തുഗ്രാം വീതം ഗുളികയാക്കി നാലുമണിക്കൂറിടവിട്ട് കഴിക്കുന്നത്‌ ചുമയ്ക്കും ദഹനക്കുറവിനും നല്ലതാണ്.

more to be added